Advertisement

മഹാരാഷ്ട്രയില്‍ ഇന്ന് 522 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 27, 2020
1 minute Read

മഹാരാഷ്ട്രയില്‍ ഇന്ന് 522 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 5500 കടന്നു. സ്ഥിതി ഗുരുതരമായ ധാരാവിയില്‍ ഇന്നും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 13 പേര്‍ക്കാണ് ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ പൂനെയെ കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 8590 ആയി ഉയര്‍ന്നു. മരണ സംഖ്യ 369 ആയി.

മുംബൈയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 395 പേര്‍ക്കാണ്. ആകെ രോഗബാധിതരുടെ എണ്ണം
മുംബൈയില്‍ മാത്രം 5589 ആയി. 219 പേരാണ് ഇതുവരെ മുംബൈയില്‍ മരിച്ചത്. പൂനെയ്ക്ക് പിന്നാലെ മുംബൈയിലും പ്ലാസ്മ ചികിത്സ ആരംഭിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് ധാരാവിയില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ധാരാവിയില്‍ 13 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ
രോഗബാധിതരുടെ എണ്ണം 288 ആയി. ധാരാവിയില്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച മഹീം, ദാദര്‍ മേഖലകളില്‍ മൂന്ന് ദിവസമായി പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. പൂനെയില്‍ രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ മെയ് 3 വരെ കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു. മുംബൈയിലും ,പൂനെയിലും മെയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ആവശ്യപ്പെട്ടത്. അതേസമയം, കൊവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 1282 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

 

Story Highlights- 522 new covid cases confirmed in Maharashtra today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top