Advertisement

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ്

April 27, 2020
Google News 1 minute Read

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ ഭാര്യ, രണ്ട് മക്കൾ, ഭാര്യാ സഹോദരൻ, ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികൾ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നാല് ദിവസം മുൻപാണ് ചുമട്ടുതൊഴിലാളിക്ക് കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

തൊഴിലാളിയുടെ കുടുംബത്തിന്റെയും ലോഡ് ഇറക്കിയ കടയുടമയുടെയും മൂന്ന് തൊഴിലാളികളുടെയും സാമ്പിളാണ് പരിശോധനക്ക് അയച്ചത്. ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരോട് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീൻ നിർദേശിച്ചിരുന്നു. പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ആളുടെ കൂടെ സഞ്ചരിച്ച ലോറി ഡ്രൈവർ ഏപ്രിൽ 20ന് എത്തിച്ച ലോഡ് ഇറക്കിയിരുന്നു രോഗ ബാധിതനായ ചുമട്ടുതൊഴിലാളി.
പക്ഷെ ഡ്രൈവറുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിരുന്നില്ല.

അതേസമയം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയർന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു അറിയിച്ചു. രോഗപ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം. പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ഇന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

Story highlights-kottayam,covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here