ലോക്ക്ഡൗണ്‍ ഇളവ് ; തിരുവനന്തപുരം നഗരത്തില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ തിരുവനന്തപുരം നഗരത്തില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. കടകള്‍ തുറന്നതോടെ കൂടുതല്‍ പേര്‍ വാഹനങ്ങളുമായി പുറത്തിറങ്ങിയതാണ് ഇതിന് കാരണം. പലയിടത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയും ചെയ്തു.
വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ പൊലീസ് പരിശോധന കര്‍ശനമാക്കി.

പൊലീസ് പരിശോധനയില്‍ അനാവശ്യമായി നിരത്തിലിറങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കടകള്‍ തുറന്നുവെങ്കിലും അനാവശ്യമായി നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും നാളെ മുതല്‍ രാവിലെയുള്ള പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു.

Story highlights-lockdown,thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top