Advertisement

പാലക്കാട്ടെ ലോറി ഡ്രൈവർക്ക് ഇടുക്കിയിൽ വച്ച് കൊവിഡ് സ്ഥിരീകരണം

April 27, 2020
1 minute Read

ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിലുള്ള പാലക്കാട് ആലത്തൂർ സ്വദേശിക്ക്(38) ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ മാസം 21നാണ് ടിപ്പർ ലോറി ഡ്രൈവർ ആയ ഇദ്ദേഹം നാഷണൽ ഹൈവേ ജോലിക്കായി ഇടുക്കിയിൽ പോയത്. അവിടെ വച്ച് പരിശോധന നടത്തി. നിലവിൽ ഇടുക്കിയിൽ ചികിത്സയിലാണ്.

ഇടുക്കി ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി. തൊടുപുഴ, ദേവികുളം, നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരണം. പാലക്കാട് സ്വദേശിയെ ഇടുക്കിയുടെ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്ന് വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

Story highlights-covid 19,idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top