സിനിമാ ഡയലോഗുകൾ ഉരുവിട്ട് കഴുത്തിൽ കടിച്ചും ജനനേന്ദ്രിയം മുറിച്ചും മകൻ അച്ഛനെ കൊലപ്പെടുത്തി

സിനിമാ ഡയലോഗുകൾ ഉരുവിട്ട് മകൻ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
കഴുത്തിൽ ആഴത്തിൽ കടിച്ച് മുറിവേൽപ്പിച്ചും, ജനനേന്ദ്രിയം അറുത്തുമാറ്റിയുമാണ് അച്ഛനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് വിക്രാന്ത് എന്ന യുവാവ് യാതൊരു പ്രകോപനവും കൂടാതെ അച്ഛന് നേരെ പാഞ്ഞടുക്കുകയും കഴുത്തിൽ ആഴത്തിൽ കടിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ 55 കാരനായ അച്ഛനെ വരാന്തയിലേക്ക് വലിച്ചിഴയ്ക്കുകയും ജനനേന്ദ്രിയം അറുത്തുമാറ്റി കൊലപ്പെടുത്തുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.
കൊലപാതക സമയത്ത് ഹിന്ദി സിനിമാ ഡയലോഗുകൾ ഒരുവിട്ട് വിചിത്രമായ രീതിയിലാണ് 25 കാരനായ വിക്രാന്ത് പെരുമാറിയതെന്ന് കുടുംബം പറയുന്നു. കൊലപാതക ശ്രമം തടയാൻ ശ്രമിച്ച അമ്മയേയും സഹോദരിയെയും വിക്രാന്ത് ഭീഷണിപ്പെടുത്തി. അഞ്ച് പൊലീസുകാർ ചേർന്നാണ് വിക്രാന്തിനെ പിടിച്ചുകെട്ടിയത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
Story Highlights- murder,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here