Advertisement

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

April 27, 2020
1 minute Read

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. 2,06,914 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം 73,73,799 പേർക്ക് രോഗം സ്ഥിരീകരിച്ചു.  അമേരിക്കയിൽ 1156 കൊവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. യൂറോപിൽ കൊവിഡിന്റെ വ്യാപനം കുറയുന്നു. രോഗം ഏറ്റവും കൂടുതൽ ദുരിതം വിതച്ച ഇറ്റലിയിലും സ്‌പെയിനിലും ഫ്രാൻസിലും മരണ സംഖ്യയും രോഗ വ്യാപനത്തിന്റെ രോഗ വ്യാപനത്തിന്റെ തോതും ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ.

യൂറോപിൽ മിക്ക രാജ്യങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ ഇന്നലെ 260 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

രോഗ വ്യാപനത്തിന്റെ തോത് തുടർച്ചയായ ഏഴാംദിവസവും കുറവ് രേഖപ്പെടുത്തിയതോടെ ലോക്ക് ഡൗണിൽ ഇളവ് നൽകാൻ ഇറ്റാലിയൻ സർക്കാർ തീരുമാനിച്ചു. മെയ് നാല് മുതൽ കൂട്ടം കൂടാതെ ആളുകൾക്ക് മസ്‌ക് ധരിച്ച് പുറത്തിറങ്ങാൻ അനുവാദവും നൽകി. പാർക്കുകളും തുറക്കും.

എന്നാൽ, സെപ്റ്റംബർ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. സ്‌പെയിനിൽ, 288 പേരും ഫ്രാൻസിൽ 242 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടണിലും മരണ നിരക്ക് കുറഞ്ഞു. 24 മണിക്കൂറിനിടെ 413 കൊവിഡ് മരണങ്ങളാണ് ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story highlight: Worldwide number of covid cases reach 30 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top