Advertisement

കുരങ്ങുപനി : വയനാട്ടില്‍ 8627 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി

April 28, 2020
1 minute Read

തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇതുവരെ 8627 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും വനത്തില്‍ പോകുന്നവര്‍ക്കും ലേപന വിതരണവും നടത്തുന്നുണ്ട്.

ഇതോടൊപ്പം വനത്തില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനെക്കുറിച്ചും പ്രദേശത്ത് ബോധവത്കരണം നടത്തുന്നുണ്ട്. വനത്തില്‍ പോകുന്നവര്‍ വാക്സിനേഷന്‍ മൂന്ന് തവണ നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

 

Story Highlights- 8627 people vaccinated for monkey fever in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top