ചെമ്പൻ വിനോദ് വിവാഹിതനായി

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. ഫേസ്ബുക്കിലൂടെയാണ് വിവാഹിതനായ വിവരം ചെമ്പൻ വിനോദ് അറിയിച്ചത്.
2010ൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. സഹനടൻ, വില്ലൻ, നായകൻ തുടങ്ങിയ കഥാപാത്രങ്ങളിൽ ചെമ്പൻ വിനോദ് തിളങ്ങി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് 2018 ലെ ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് ചെമ്പൻ വിനോദിന്റേതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ. അമ്പിളി എസ് രംഗൻ ഒരുക്കുന്ന ‘ഇടി മഴ കാറ്റ് എന്ന ചിത്രത്തിലാണ് ചെമ്പൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here