മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണക്കമ്മലുകൾ നൽകി അഞ്ചാം ക്ലാസുകാരി; പിറന്നാൾ കേക്കുമായി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണക്കമ്മലുകൾ നൽകി അഞ്ചാം ക്ലാസുകാരി. പൈങ്കണ്ണൂർ കൂരിപറമ്പിൽ ഹംസ – ഷെമീമ ദമ്പതികളുടെ മകളായ വളാഞ്ചേരി ടിആർകെ എഎല്പി സ്കൂളിലെ 5-ാം ക്ളാസ് വിദ്യാർത്ഥി ഹെന്ന സാറയാണ് സമ്പാദ്യകുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാനായി ഉമ്മ നൽകിയ 2000/- രൂപയും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. തുടർന്ന് കുറ്റിപ്പുറം പൊലീസ് ഹന്നക്ക് പിറന്നാൾ കേക്ക് സമ്മാനിക്കുകയായിരുന്നു. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജാണ് വിവരം പങ്കുവച്ചത്.

സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്:

പൈങ്കണ്ണൂർ കൂരിപറമ്പിൽ ഹംസ – ഷെമീമ ദമ്പതികളുടെ മകളായ വളാഞ്ചേരി TRK ALP സ്കൂളിലെ 5-ാം ക്ളാസ് വിദ്യാർത്ഥി ആയ ഹെന്ന സാറ ഇക്കുറി ബർത്ത്ഡെ ആഘോഷിച്ചത് കുറ്റിപ്പറം പോലീസ് നൽകിയ കേക്ക് മുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയുമാണ്.

വിദേശത്തുളള ഹെന്നാ സാറയുടെ പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഇന്ന് എന്റെ മകളുടെ ബർത്ത് ഡെ ആണെന്നും മകളുടെ സമ്പാദ്യകുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാനായി ഉമ്മ നൽകിയ 2000/- രൂപയും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ മകൾ ആഗ്രഹിക്കുന്ന വിവരം പറഞ്ഞതനുസരിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ സി കെ നാസർ, സബ് ഇന്ഴസ്പെക്ടർ രഞ്ചിത്ത് കെ ആർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരും ഹെന്നാ സാറയുടെ വീട്ടിൽ എത്തി ബർത്ത്ഡെ കേക്ക് സമ്മാനിക്കുകയും ആശംസകൾ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തു.

Story Highlights: fifth standard girl donates earrings to cm relief fund

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top