വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ഐസലേറ്റ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി: പത്തനംതിട്ട കളക്ടർ

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസലേറ്റ് ചെയ്യുന്നതിനായുള്ള സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായി പത്തനംതിട്ട കളക്ടർ പി ബി നൂഹ്. രണ്ടുതരം സെന്ററുകളാണു വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവരെ താമസിപ്പിക്കുന്നതിനായി സജ്ജമാക്കുക. കൊവിഡ് കെയര്‍ സെന്ററും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും. സാരമായ കൊവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്നതിനുള്ള കൊവിഡ് ആശുപത്രികളായി ജില്ലയില്‍ പത്തനംതിട്ട ഗവ.ആശുപത്രിയും കോഴഞ്ചേരി ജില്ലാ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

പോസിറ്റീവ് ആയവരേയും, കൊവിഡ് രോഗബാധ സംശയിക്കുന്നവരേയും ചികിത്സിക്കുന്നതിനുള്ളതാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ ഏഴെണ്ണമാണ് പ്രവര്‍ത്തിക്കുക. 261 മുറികളിലായി 516 കിടക്കകള്‍ ഇടാന്‍ സാധിക്കും.

ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലായി 110 കൊവിഡ് കെയര്‍ സെന്ററുകളാണു പ്രവര്‍ത്തിക്കുക. 110 സെന്ററുകളിലായി 2133 അറ്റാച്ച്ഡ് മുറികളില്‍ 4261 കിടക്കകളും 1298 നോണ്‍ അറ്റാച്ച്ഡ് മുറികളില്‍ 3183 കിടക്കകളും ഉള്‍പ്പെടെ ആകെ 7444 കിടക്കകള്‍ ആദ്യഘട്ടത്തില്‍ തയാറായിട്ടുണ്ട്. 2431 മുറികള്‍ പുരുഷന്മാര്‍ക്കും, 1000 മുറികള്‍ സ്ത്രീകള്‍ക്കുമാണ് മാറ്റിവച്ചിരിക്കുന്നത്.

കോഴഞ്ചേരി താലൂക്കില്‍ 28 സെന്ററുകളാണുള്ളത്. 430 അറ്റാച്ച്ഡ് മുറികളിലായി 899 കിടക്കകളും 269 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 655 കിടക്കകളും ഇടാന്‍ സാധിക്കും. അടൂര്‍ താലൂക്കില്‍ 24 സെന്ററുകളാണുള്ളത്. 510 അറ്റാച്ച്ഡ് മുറികളിലായി 875 കിടക്കകളും 88 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 273 കിടക്കകളും ഇടാന്‍ സാധിക്കും. തിരുവല്ല താലൂക്കില്‍ 33 സെന്ററുകളുണ്ട്. 875 അറ്റാച്ച്ഡ് മുറികളിലായി 1888 കിടക്കകളും 559 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 1431 കിടക്കകളും ഇടാന്‍ സാധിക്കും.

കോന്നി താലൂക്കില്‍ ഒൻപത് സെന്ററുകളുണ്ട്. 163 അറ്റാച്ച്ഡ് മുറികളിലായി 300 കിടക്കകളും 26 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 112 കിടക്കകളും സജ്ജികരിക്കാനാകും. റാന്നി താലൂക്കില്‍ 14 സെന്ററുകളുണ്ട്. 148 അറ്റാച്ച്ഡ് മുറികളിലായി 285 കിടക്കകളും, നോണ്‍ അറ്റാച്ച്ഡ് 252 മുറികളിലായി 761 കിടക്കകളും ഇടാന്‍ സാധിക്കും. മല്ലപ്പള്ളി താലൂക്കില്‍ രണ്ടു സെന്ററുകളാണുള്ളത്. 7 അറ്റാച്ച്ഡ് മുറികളിലായി 14 കിടക്കകളും ഏഴ് നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 48 കിടക്കകളും ഇടാന്‍ സാധിക്കും.

രണ്ടാംഘട്ടത്തിനും മൂന്നാംഘട്ടത്തിനുമുള്ള റൂമുകള്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ ജില്ലയില്‍ പതിനയ്യായിരത്തോളം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Story Highlights- coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top