അച്ഛന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു

പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ഛന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു. അഴൂര്‍ സ്വദേശി ആവണി ആണ് മരിച്ചത്. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
പിതാവിനൊപ്പം നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. പുഴയില്‍ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറി. പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ അസ്വഭാവികതയുണ്ടോ എന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.
Story Highlights : 15 year old girl drowns in Achankovil river
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here