Advertisement

കാസര്‍ഗോഡ് മഡിയനില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

3 hours ago
Google News 1 minute Read
pond

കാസര്‍ഗോഡ് മഡിയനില്‍ കുളത്തില്‍ വീണ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാണിക്കോത്ത് അസീസിന്റെ മകന്‍ അഫാസ്, കുടക് സ്വദേശി ആഷിം എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ആഷിമിന്റെ സഹോദരന്‍ അന്‍വര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് വൈകീട്ട് മൂന്നേമുക്കാലോടെയാണ് അപകടം. മഡിയന്‍ പാലക്കി പഴയപള്ളി കുളക്കടവില്‍ ഇരിക്കുകയായിരുന്ന കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടത്. അഞ്ചു കുട്ടികള്‍ അടങ്ങുന്ന സംഘത്തില്‍ ഒരാളുടെ ചെരുപ്പ് കുളത്തിലേക്ക് വീണു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര്‍ കാല്‍ തെന്നി വീഴുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളാണ് അപകടം പള്ളിയില്‍ ഉണ്ടായിരുന്നവരെ അറിയിച്ചത്. കുട്ടികളെ ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും മാണിക്കോത്ത് അസീസിന്റെ മകന്‍ അഫാസ്, കുടക് സ്വദേശി ഹൈദരുടെ മകന്‍ ആഷിം എന്നിവര്‍ മരിച്ചു. ആഷിമിന്റെ സഹോദരന്‍ അന്‍വര്‍ മംഗലാപുരത്ത് ചികിത്സയിലാണ്.

പള്ളിയില്‍ എത്തുന്നവരുടെ ആവശ്യത്തിനായാണ് പകല്‍ സമയങ്ങളില്‍ കുളത്തിന്റെ ഗേറ്റ് തുറന്ന് ഇടുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

Story Highlights : Two young boys drowned in a mosque pond

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here