Advertisement

മനോവിഷമം ജീവനെടുത്തു; കാസർഗോഡ് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു

3 hours ago
Google News 1 minute Read

കാസർഗോഡ് മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മിയാപദവ്, മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്. വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളുമാണ് വീട്ടിൽ താമസം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.

Story Highlights : kasargod man commited suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here