Advertisement

അമ്പൂരി കരിപ്പയാറിൽ കുളിക്കാൻ ഇറങ്ങി, കാൽ വഴുതി വെള്ളത്തിൽ വീണു; ചാക്ക ഐ.റ്റി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

June 6, 2025
Google News 1 minute Read

തിരുവനന്തപുരം വെള്ളറട, അമ്പൂരി കരിപ്പയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വേളി സ്വദേശിയായ ആദിത്യൻ (20) ആണ് വെള്ളത്തിൽ കാലുവഴുതി വീണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. 12 പേരടങ്ങുന്ന സംഘമാണ് വൈകിട്ടോടെ അമ്പൂരിയിൽ എത്തിയത്.

12 അംഗ സംഘവും കരിപ്പയാറിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ ആദിത്യൻ കാൽ വഴുതി വെള്ളത്തിൽ വീണു. നിലവിളി കേട്ട് നാട്ടുകാരെത്തിയാണ് ആദിത്യനെ കരയ്ക്ക് എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. ചാക്ക ഐ.റ്റി ഐയിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വെള്ളറട പൊലീസ് കേസെടുത്തു.

Story Highlights : Chaka it student death drowned amboori

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here