സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊവിഡ്; നാല് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊവിഡ്. കണ്ണൂരിൽ 3 പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നാല് പേർക്ക് രോഗം ഭേദമായി. കാസർഗോഡ് രണ്ട് പേർക്കും, കണ്ണൂരിൽ രണ്ട് പേർക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇത് വരെ 485 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top