ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ

സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശമ്പളം കട്ട് ചെയ്യാൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടോ എപിഡെമിക് ആക്ടോ പര്യാപ്തമല്ലെന്ന് കോടതി പറയുന്നു. അതുകൊണ്ട് തന്നെ സർക്കാർ ഉത്തരവിന് നിലനിൽപ്പില്ലെന്നും കോടതി അറിയിച്ചു. കട്ട് ചെയ്യുന്ന ശമ്പളം എങ്ങനെ ഉപയോഗിക്കുമെന്ന് ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
ശമ്പളം മാറ്റിവയ്ക്കുന്നത് എത്ര കാലത്തേക്കാണെന്നോ എന്ന് തിരിച്ചു നൽകുമെന്നോ ഉത്തരവിൽ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ശമ്പളം മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു. രണ്ട് മാസത്തേക്കാണ് കോടതി സാലറി കട്ട് ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്.
Story Highlights- highcourt, salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here