ലോക്ക്ഡൗൺ അവസാനിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷം സിബിഎസ്ഇ പരീക്ഷകൾ നടത്തും

ലോക്ക്ഡൗൺ അവസാനിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷം സിബിഎസ്ഇ പരീക്ഷകൾ നടത്താൻ തയാറാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം. മന്ത്രി രമേഷ് പൊക്‌റിയാൽ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്റേണൽ അസസ്‌മെന്റിന്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസ്, 12-ാം ക്ലാസ് വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു സംസ്ഥാനങ്ങൾ മുന്നോട്ടു വച്ച നിർദേശം. എന്നാൽ പരീക്ഷകൾ നടത്താമെന്ന തീരുമാനവുമായി മന്ത്രാലയം മുന്നോട്ടുപോവുകയായിരുന്നു.

ബോർഡ് എക്‌സാം ഉത്തര കടലാസ് മൂല്യനിർണം ആരംഭിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് മന്ത്രാലയം നിർദേശം നൽകി കഴിഞ്ഞു. എക്‌സാമിനർമാർക്ക് വീട്ടിൽ ഉത്തരകലാസുകൾ എത്തിക്കാൻ സംസ്ഥാന ഭരണകൂടത്തിന്റെ സഹായം തേടിയിട്ടുണ്ട്.

ലോക്ക് ഡൗണിന് ശേഷം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 41 പേപ്പറുകളിൽ ബാക്കിയുള്ള 29 പേപ്പറുകളിലെ പരീക്ഷ നടത്താമെന്ന് കഴിഞ്ഞ മാസമാണ് സിബിഎസ്ഇ പ്രഖ്യാപിക്കുന്നത്. മാർച്ച് 18ന് ഉത്തരകടലാസ് മുല്യനിർണയം ബോർഡ് നിർത്തിവച്ചിരുന്നു. ഒരു കോടിയിലേറെ വരുന്ന ഉത്തരകടലാസുകൾ പരിശോധിച്ച് മൂല്യനിർണയം നടത്തണമെങ്കിൽ ഒന്നരമാസം വേണമെന്നാണ് കണക്കാക്കുന്നത്.

Story Highlights- CBSE, Exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top