കായംകുളം സിഐ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയുമായി ഡിവൈഎഫ്ഐ

കായംകുളം സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയുമായി ഡിവൈഎഫ്ഐ. ഹോട്ട്സ്പോട്ടായ കോട്ടയത്ത് താമസിച്ച സിഐ നിർദേശങ്ങൾ പാലിക്കാതെ കായംകുളത്ത് ജോലിക്ക് എത്തിയെന്നാണ് ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി കളക്ടർക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നത്. കായംകുളത്ത് സിപിഎം പൊലീസ് തർക്കം മുറുകുകയാണ്.

കൊവിഡ് പ്രതിരോധത്തിനിടയിലും കായംകുളത്ത് സിപിഎം പൊലീസും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. കായംകുളം സിഐ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയുമായാണ് ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുന്നത്. ഹോട്ട്സ്പോട്ട് പ്രദേശത്ത് താമസിച്ച സിഐ ഗോപകുമാർ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണോ കായംകുളത്ത് ജോലിക്ക് പ്രവേശിച്ചതെന്നു പരിശോധിക്കണമെന്നാണ് ഡിവൈഎഫ്ഐ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസം സിഐ ഗോപകുമാർ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ കയറി ഭാര്യയെയും കുട്ടിയേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യം വാർത്തയായിരുന്നു. എന്നാൽ സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ചൂണ്ടിയതെന്ന് പിന്നീട് സിഐ പ്രതികരിച്ചു.

ഈ വിഷയത്തിൽ സിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിട്ടിട്ടുണ്ട്. അതേസമയം രാഷ്ട്രീയ താത്പര്യങ്ങളുടെ ഭാഗമായാണ് സിഐക്കെതിരെ പരാതികൾ നൽകിയതെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 10 പേർ രോഗമുക്തരായി.

വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരിൽ 6 പേർ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകൾ രണ്ട് പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ ആന്ധ്രയിൽ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്ന് വന്ന ആളാണ്. കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

Story Highlights: dyfi complaint against kayamkulam ci

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top