കൊറോണ വൈറസ് വ്യാപനം; വീണ്ടും ചൈനയെ കുറ്റപ്പെടുത്തി ട്രംപ്

കൊറോണ വൈറസിന്റെ ഉത്ഭവ സമയത്ത് ചൈനക്ക് അതിനെ പിടിച്ചുനിർത്താൻ കഴിയാത്തതിനാലാണ് 184 രാജ്യങ്ങൾ നരകത്തിലൂടെ കടന്നുപോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതാദ്യമായല്ല കൊറോണ വൈറസ് വ്യാപനത്തിന് ട്രംപ് ചൈനയെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത്. കൂടാതെ ചൈന യഥാർത്ഥ കൊവിഡ് മരണക്കണക്കുകൾ അല്ല പുറത്തുവിടുന്നതെന്നും ട്രംപ് മുൻപ് ആരോപിച്ചിരുന്നു.
സാധനങ്ങളുടെ ഉത്പാദനത്തിനും ധാതുക്കൾക്കും വേണ്ടി ചൈനയിലെ ബീജിംഗിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ നിരവധി അമേരിക്കൻ നിയമനിർമാതാക്കൾ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ശേഷം വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ചൈനക്കെതിരെ വീണ്ടും ട്രംപ് പ്രസ്താവന ഇറക്കിയത്.
കൊവിഡ് വ്യാപനം ഒളിച്ചുവച്ചതിന് ചൈനയോട് 140 ബില്യൺ ഡോളർ ജർമനി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിനേക്കാൾ വലിയ തുക അമേരിക്ക ആവശ്യപ്പെടുമെന്നും ട്രംപ്. ചൈനയിൽ നിന്ന് വൈറസ് പടർന്ന സാഹചര്യം ഗൗരവമായി അന്വേഷിക്കും. അമേരിക്കയിലാണ് ഇപ്പോൾ ലോകത്തിലെ മൂന്നിലൊന്ന് കൊവിഡ് കേസുകളും ഉള്ളത്. പത്ത് ലക്ഷത്തിലേറെ പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യയും 60,000 കടന്നു.
Story highlights-covid 19,trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here