കെഎസ്ഇബി കാഷ് കൗണ്ടറുകള്‍ മെയ് നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഇങ്ങനെ

ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി ബില്ലടക്കുന്നതിന് വൈദ്യുതി ഓഫീസില്‍ പോകാതെ ഓണ്‍ലൈന്‍ അടക്കാന്‍ കഴിയും. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

തിരക്ക് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണം ഇങ്ങനെ..

കണ്‍സ്യൂമര്‍ നമ്പര്‍ 0 ല്‍ അവസാനിക്കുന്നവര്‍ -04-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 1 ല്‍ അവസാനിക്കുന്നവര്‍ -05-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 2 ല്‍ അവസാനിക്കുന്നവര്‍ -06-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 3 ല്‍ അവസാനിക്കുന്നവര്‍ -07-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 4 ല്‍ അവസാനിക്കുന്നവര്‍ -08-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 5 ല്‍ അവസാനിക്കുന്നവര്‍ -11-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 6 ല്‍ അവസാനിക്കുന്നവര്‍ -12-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 7 ല്‍ അവസാനിക്കുന്നവര്‍ -13-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 8 ല്‍ അവസാനിക്കുന്നവര്‍ -14-05-2020

കണ്‍സ്യൂമര്‍ നമ്പര്‍ 9 ല്‍ അവസാനിക്കുന്നവര്‍ -15-05-2020

Story Highlights: coronavirus, kseb,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top