ലോക്ക് ഡൗൺ ലംഘനം; എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

എറണാകുളത്ത് ലോക്ക് ഡൗൺ ലംഘിച്ച് നിരവധി വാഹനങ്ങൾ ഇന്നും നിരത്തിലിറങ്ങി. ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരേണ്ടി വരുമെന്ന് മന്ത്രി സുനിൽ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, നഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് റൂറൽ എസ്പി കാർത്തിക്കും പറഞ്ഞു.

എറണാകുളം ജില്ലയിൽ അനാവശ്യമായി നിരത്തിലിറക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇന്നും നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. ജില്ലയിൽ നടപ്പിലാക്കിയ ഭാഗീക ഇളവ് ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.

നിരത്തുകളിൽ പരിശോധന ശക്തമാക്കുമെന്ന് റൂറൽ എസ്പ് കെ കാർത്തിക്ക് പറഞ്ഞു. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ല എറണാകുളമാണ്.

Story highlight: Lockdown violation; Minister for VS Sunil Kumar calls for more restrictions in Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top