Advertisement

നോര്‍ക്ക പ്രവാസി രജിസ്ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 94453 പേര്‍

April 30, 2020
Google News 4 minutes Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്കയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൂന്നരലക്ഷം കവിഞ്ഞു. 201 രാജ്യങ്ങളില്‍ നിന്നായി വ്യാഴ്ചവരെ 353468 പേരാണ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. 153660 പേരാണ് യുഎഇയില്‍ നിന്ന് മാത്രം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫു നാടുകളില്‍ നിന്നാണ്. യുകെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന്1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ബുധനാഴ്ച ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴാഴ്ചവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടകയില്‍ 30576, തമിഴ്നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംസ്ഥാനം തിരിച്ചുള്ള കണക്ക്:

തെലുങ്കാന-3864, ആന്ധ്രാപ്രദേശ്-2816, ഗുജറാത്ത്-2690, ഡല്‍ഹി-2527, ഉത്തര്‍പ്രദേശ്- 1813, മധ്യപ്രദേശ്-1671, രാജസ്ഥാന്‍-860, ഹരിയാന-689, പശ്ചിമ ബംഗാള്‍-650, ഗോവ-632, ബീഹാര്‍-605, പഞ്ചാബ്-539, പുതുച്ചേരി-401, ചത്തീസ്ഗഡ്-248, ഝാര്‍ഖണ്ഡ്-235, ഒഡീഷ-212, ഉത്തരാഖണ്ഡ്-208, ആസ്സാം-181, ജമ്മു കാശ്മീര്‍-149, ലക്ഷദ്വീപ്-100, ഹിമാചല്‍ പ്രദേശ്-90, അരുണാചല്‍ പ്രദേശ്-87, ആന്‍ഡമാന്‍ നിക്കോബര്‍-84, ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു-70, മേഘാലയ-50, ചണ്ഢീഗഡ്-45, നാഗാലാന്‍ഡ്-31, മിസ്സോറാം-21, സിക്കിം-17, ത്രിപുര-15, മണിപ്പൂര്‍-12, ലഡാക്ക്-1.

Story Highlights: coronavirus, NORKA Roots,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here