Advertisement

കുവൈത്തില്‍ ഇന്ന് 103 ഇന്ത്യക്കാരടക്കം 353 പേര്‍ക്ക് കൂടി കൊവിഡ്

May 1, 2020
Google News 1 minute Read

കുവൈത്തില്‍ ഇന്ന് 103 ഇന്ത്യക്കാരടക്കം 353 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ത്യക്കാരനടക്കം നാലുപേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണ 30 ആയി. ഒരു ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറിലും ഉയരുകയും നാല് പേര്‍ മരിക്കുകയും ചെയ്യുന്നത് ഇത് ആദ്യമാണ്. ആകെ 4377 കൊവിഡ് കേസുകളാണ് ഇതുവരെ കുവൈത്തില്‍ സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത് 63 പേരാണ്. ഇതോടെ രാജ്യത്ത് ആകെ 1602 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2745 പേരാണ് ചികിത്സയില്‍ തുടരുന്നത്. അതില്‍ തീവ്രപരിചരണ വിഭാഗത്തില്‍
കഴിയുന്ന 70 പേരില്‍ 36 പേരുടെ നില ഗുരുതരമാണ്. പുതിയ കൊവിഡ് ബാധിതരില്‍ ഒന്‍പത് പേര്‍ വിദേശത്തു നിന്ന് വന്നവരും 337 പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ രോഗം ബാധിച്ചവരുമാണ്.

Story highlights-covid 19,kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here