ഒമാനില്‍ ഇന്ന് 99 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2447 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശികളും 41 പേര്‍ സ്വദേശികളുമാണ്. കൊവിഡ് ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം 495 ആയി തുടരുകയാണ്.

നിലവില്‍ 1941 പേരാണ് വിവിധ ആശുപത്രികളിലായി കൊവിഡ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ മലയാളിയടക്കം 11 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. പുതിയ രോഗികളില്‍ 79 പേരാണ് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം കൊവിഡ് ബാധിതര്‍ 1747 ആയി.

Story highlights-oman ,covid19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top