Advertisement

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 1974 കേസുകള്‍

May 1, 2020
1 minute Read

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 1974 കേസുകള്‍. ഇന്നലെ വൈകിട്ട് നാല് മണി മുതല്‍ ഇന്ന് വൈകിട്ട് മൂന്ന് മണിവരെയുള്ള സമയത്താണ് ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും.

പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. വീടുകളില്‍ നിര്‍മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ, കടകളില്‍ സാനിറ്റൈസര്‍ വച്ചില്ലെങ്കില്‍ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

Story Highlights: coronavirus, face mask,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top