സിഎൻഎന്നിലെ അവതാരകൻ ആൻഡേഴ്‌സൺ കൂപ്പറിന് കുഞ്ഞ് പിറന്നു; പ്രേക്ഷകരോട് വിശേഷം പങ്കുവച്ച് കൂപ്പർ

അമേരിക്കൻ വാർത്താ ചാനലായ സിഎൻഎന്നിലെ പ്രമുഖ വാർത്താ അവതാരകൻ ആൻഡേഴ്‌സൺ കൂപ്പറിന് ആൺകുഞ്ഞ് ജനിച്ചു. ലോക്ക് ഡൗണിനിടയിൽ വാടകഗർഭപാത്രത്തിലൂടെയാണ് ഇദ്ദേഹത്തിന് കുഞ്ഞ് പിറന്നത്. കുഞ്ഞിന് പേരിട്ടിരിക്കുന്നത് വ്യാറ്റ് മോർഗൻ കൂപ്പർ എന്നാണ്. വ്യാറ്റിന്റെ പിതാവായ സന്തോഷം ടെലിവിഷനിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം പ്രേക്ഷകരോട് പങ്കുവച്ചു. തിങ്കളാഴ്ചയായിരുന്നു കുഞ്ഞ് വ്യാറ്റിന്റെ ജനനം. കുഞ്ഞിന്റെ ചിത്രങ്ങളും അദ്ദേഹം പ്രേക്ഷകരോട് പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് കുഞ്ഞ് ജനിച്ച വാർത്ത അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
3.23 കിലോയാണ് കുഞ്ഞ് വ്യാറ്റിന്റെ തൂക്കം. ആൻഡേഴ്‌സണിന്റെ അച്ഛന്റെ പേരാണ് മകനിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച കാര്യം അദ്ദേഹം രഹസ്യമാക്കി വച്ചിരുന്നതിനാൽ പ്രേക്ഷകരും വാർത്താവതരണത്തിനിടെയുള്ള പുത്തൻ വിശേഷം കേട്ട് ഞെട്ടി. ദുഷ്‌കരമായ ഈ സമയത്ത് സന്തോഷം നൽകുന്ന നിമിഷങ്ങൾ മുറുകെ പിടിക്കുന്നത് പ്രധാനമാണ്. പ്രിയപ്പെട്ടവരെ നഷ്ടമോർത്ത് വിലപിക്കുന്ന അതേ സമയം തന്നെ പുതിയ ജീവിതവും സ്‌നേഹവും കൊണ്ട് നമ്മൾ അനുഗ്രഹിക്കപ്പെടുന്നു എന്ന മുഖവുരയോട് കൂടിയാണ് ആൻഡേഴ്‌സൺ കുഞ്ഞ് പിറന്ന വാർത്ത പ്രേക്ഷകരിലേക്കെത്തിച്ചത്.
Congratulations on becoming a dad, @AndersonCooper! ? It’s really lovely to see some good news break through the darkness. pic.twitter.com/yVtvWuCBB2
— Alexis Benveniste (@apbenven) May 1, 2020
സ്വവർഗനുരാഗിയായതിനാൽ ഒരു അച്ഛനാകാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഡോക്ടർമാർക്കും നഴ്‌സുമാർക്കും സർവോപരി കുഞ്ഞിനെ പ്രസവിച്ച ആൾക്കും നന്ദി, ആൻഡേഴ്‌സൺ പറഞ്ഞു. തന്റെ അച്ഛന്റെ പേരാണ് കുഞ്ഞിനിട്ടിരിക്കുന്നത്. തന്റെ അച്ഛന്റെ പോലെ നല്ല അച്ഛനാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആൻഡേഴ്‌സണിന്റെ അമ്മ ഗ്ലോറിയ വണ്ടർബിൽറ്റിന്റെ കുടുംബത്തിൽ നിന്നാണ് മകന്റെ മധ്യനാമം എടുത്തത്. തന്റെ കുടുംബം ഇത് കാണാൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Story highlights-anderson cooper,CNN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here