മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗം ബാധിച്ച സംസ്ഥാനമായി തുടരുന്ന സാഹചര്യത്തിലും മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് നാലിന് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 11 വരേയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയം. മെയ് 12-നാണ് നാമനിര്‍ദേശ പത്രികയുടെ സൂക്ഷമപരിശോധന. മെയ് 14 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. മെയ് 21 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

മഹാരാഷ്ട്ര വിധാന്‍ സഭ എന്ന പേരിലാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അറിയപ്പെടുന്നത്. ആറ് വര്‍ഷമാണ് അംഗത്വ കാലാവധി. 78 അംഗ സംഭയില്‍ 66 പേര്‍ തെരഞ്ഞെടുപ്പിലൂടേയും ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ താത്പര്യപ്രകാരം ഗവര്‍ണറുടെ നോമിനേഷനിലൂടെയുമാണ് അംഗത്വം നേടുക. അതേസമയം, സംസ്ഥാനത്ത് സ്ഥീരികരിച്ച കൊവിഡ് കേസുകളുടെ എണ്ണം പതിനായിരം കടന്നു. മഹാരാഷ്ട്രയില്‍ മരണനിരക്കും രോഗവ്യാപനവും ഒരേസമയം ഉയര്‍ന്ന് നില്‍കുന്ന സാഹചര്യം തുടരുകയാണ്. 10,498 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Story highlights-Assembly council elections in Maharashtra announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top