ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു

ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്ത്യം പുലർച്ചെ ഒന്നരയോടെ കോലഞ്ചേരിയിൽ 2003 മുതൽ 2018 വരെ രൂപത അധ്യക്ഷനായിരുന്നു.

ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി മണ്ണിന്റെ മക്കൾ വാദവുമായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി നിർണായക നിലപാടുകളെടുത്തും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

 

Story Highlights- Bishop

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top