രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ പൊലീസ് കേസ്

രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിനാണ് കേസെടുത്തത്. ഇരുവർക്കുമെതിരെ കേസെടുത്തതായി പത്തനാപുരം പൊലീസ് അറിയിച്ചു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോ​ഗ്യപ്രവർത്തകർക്ക് നേരെ ഇവർ തട്ടിക്കയറിയതായും ആരോപണമുണ്ട്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവർ. പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. ഇരുവരും മാസ്ക് ധരിക്കുകയോ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റീനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദേശിച്ചു. ഇതിനിടെ പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറായ ക്യഷ്ണരാജിനോട് ഇരുവരും തട്ടിക്കയറുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ കേസെടുക്കുകയായിരുന്നു.

Story highlights- case,Rahul pashupalan,Reshmi r nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top