നേപ്പാളില്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു

നേപ്പാളില്‍ വ്യാഴാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. മധ്യപടിഞ്ഞാറന്‍ നേപ്പാളിലെ റോല്‍പ ജില്ലയിലെ ത്രിവേണി റൂറല്‍ മുനിസിപ്പാലിറ്റി -7 ലെ ദുവാഗോണ്‍ ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് ചീഫ് ജില്ലാ ഓഫീസര്‍ ലക്ഷ്മണ്‍ ധക്കല്‍ പറഞ്ഞു. മുന്‍പ് മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ ശക്തികേന്ദ്രമായിരുന്നു ത്രിവേണി.
14 കാരിയായ ലോകിറാം ഡാംഗി, 11 വയസുകാരന്‍ ബിമല ഖത്രി, 5 വയസുകാരന്‍ ബിജയ ഖത്രി, 13 കാരിയായ ഗൗരബ് നേപ്പാളി എന്നിവരാണ് മരിച്ചത്. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ജില്ലാ ആസ്ഥാനമായ ലിബാംഗില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സംഭവസ്ഥലം. സംഭവ സ്ഥലത്തിന് ചുറ്റും ചില സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൈന്യത്തെ അപായപ്പെടുത്താന്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബുകളിലും കുഴിബോംബുകളിലും പെട്ട ചിലത് ഇപ്പോഴും സജീവമാണെന്നാണ് സൂചന. അത്തരത്തിലുള്ള ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മുന്‍പ് മാവോയിസ്റ്റ് പ്രവര്‍ത്തകരുമായുണ്ടായ സായുധ കലാപത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16,000 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
Story Highlights- Four children killed in bomb blast in Western Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here