മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഫാമിലി ഫോട്ടോ ചലഞ്ചുമായി കേരള പൊലീസ്

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാസ്‌ക്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ചിരിക്കുന്ന BaskInTheMask ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാമിലി ഫോട്ടോ ചലഞ്ചില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. മാസ്‌ക് ധരിച്ച കുടുംബാംഗങ്ങളുടെ ഫോട്ടോ kpsmc.pol@kerala.gov.in എന്ന ഇ മെയിലില്‍ അയക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. മികച്ച ചിത്രങ്ങള്‍ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും.
സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. വീടുകളില്‍ നിര്‍മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.
Story Highlights: coronavirus, kerala police,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here