Advertisement

സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് നിബന്ധനകളോടെ അനുമതി

May 1, 2020
1 minute Read

സംസ്ഥാനത്ത് യന്ത്രവത്കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കും നിബന്ധനകളോട് മത്സ്യബന്ധനത്തിന് അനുമതി. രണ്ടു ഘട്ടമായിട്ടാണ് ഇളവ് നൽകിയിരിക്കുന്നത്. പരമ്പരാഗത വള്ളങ്ങൾക്കും ചെറിയ യന്ത്രവത്കൃത ബോട്ടുകൾക്കും അഞ്ചുപേരെ മൽസ്യബന്ധനത്തിന് നേരത്തെ അനുമതി നൽകിയിരുന്നു. മത്സ്യബന്ധന തുറമുഖങ്ങളിൽ ലേലത്തിനുള്ള നിരോധനം തുടരും.

ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെയാണ് മീൻപിടുത്തത്തിനും കൂടുതൽ ഇളവുകൾ നൽകി സർക്കാർ ഉത്തരവിറക്കിയത്. 45 അടി നീളം വരെയുള്ള ബോട്ടുകൾക്ക് ഇന്നു മുതൽ മീൻപിടുത്തത്തിന് പോകാം. പരമാവധി ഏഴു മത്സ്യതൊഴിലാളികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. 45 അടിമുതൽ 65 അടി വരെ നീളമുള്ള ബോട്ടുകൾക്ക് തിങ്കളാഴ്ച മുതലാണ് മീൻപിടുത്തത്തിന് അനുമതി. രജിസ്‌ട്രേഷൻ നമ്പർ അനുസരിച്ചാണ് ക്രമീകരണം. ഒറ്റഅക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് ചൊവ്വ വ്യാഴം ശനി ദിവസങ്ങളിലും മീൻപിടിക്കാം. വെള്ളിയാഴ്ച അവധിയുള്ള മേഖലകളിൽ ഞായറാഴ്ചകളിൽ മീൻപിടിക്കാൻ അനുമതിയുണ്ട്. പരമ്പരാഗത വള്ളങ്ങൾക്കും കപ്പൽ വള്ളങ്ങൾക്കും ബോട്ടുകൾക്കുള്ള ഇതേ നമ്പർക്രമീകരണം അനുസരിച്ച് മീൻപിടിക്കാം. കപ്പൽവള്ളങ്ങളിൽ 20 മത്സ്യതൊഴിലാളികൾക്കേ അനുമതി ഉള്ളൂ.

അഞ്ചുപേരെ വെച്ച് മത്സ്യബന്ധനത്തിന് ചെറിയ ബോട്ടുകൾക്കും വള്ളങ്ങൾക്കും നേരത്തെ ഇളവ് നൽകിയിരുന്നു. മത്സ്യബന്ധനത്തിന് പോകുന്നവർ പൂർണവിവരങ്ങൾ ഫിഷറീസ് ഓഫീസിൽ അറിയിക്കണം. ലേലം നടപടികൾ പൂർണമായ ഇളവുകൾ വരുന്നത് വരെ ഉണ്ടാവില്ല.

Story highlights-Licensing of fishing conditions in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top