മെയ് മൂന്നിന് ശേഷം ലോക്ക് ഡൗണിൽ ഇളവുകൾ നൽകും: ഉദ്ധവ് താക്കറെ

രണ്ടാം ഘട്ട ലോക്ക് ഡൗണിന്റെ അവസാനത്തോടെ ചില സ്ഥലങ്ങളിൽ അടച്ചിടലിൽ ഇളവുകളുണ്ടാകുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ജനങ്ങൾ ലോക്ക് ഡൗണിനോട് സഹകരിക്കണമെന്നും മെയ് മൂന്നിന് ശേഷം ഇളവുകൾ നൽകാമെന്നും ഉദ്ധവ് താക്കറെ.

കൃത്യമായ ചികിത്സയാണ് കൊവിഡിന് വേണ്ടത്. അല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മാസങ്ങൾ പ്രായമുള്ള കുഞ്ഞ് മുതൽ 83 വയസുള്ള ആളുകൾ വരെ രോഗവിമുക്തരായി ആശുപത്രി വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലോക്ക് ഡൗണുമായി സഹകരിക്കണമെന്നും അല്ലെങ്കിൽ ഇത്രയും ദിവസത്തെ പ്രവർത്തനങ്ങൾ വിഫലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ 583 പേർക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ പുതുതായി 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം വ്യാപനം തുടരുന്ന പൂനെയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

Story highlightrs-maharashtra ,uddav thackeray ,lockdown concessions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top