Advertisement

മദ്യപിച്ചാൽ തൊണ്ടയിലെ കൊറോണ വൈറസ് നശിക്കും; മദ്യവിൽപന കേന്ദ്രങ്ങൾ തുറക്കണം; രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കത്തെഴുതി എംഎൽഎ

May 1, 2020
Google News 7 minutes Read

മദ്യപിച്ചാൽ തൊണ്ടയിലെ കൊറോണ വൈറസിനെ അകറ്റാമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഭാരത് സിംഗ് കുന്ദൻപുർ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘഹ്‌ലോട്ടിന് എഴുതിയ കത്തിലാണ് ഇക്കാര്യം എംഎൽഎ കുറിച്ചിരിക്കുന്നത്. അതിനാൽ മദ്യവിൽപനകേന്ദ്രങ്ങൾ തുറക്കണമെന്നും എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ‘ലോക്കഡൗണിൽ വ്യാജമദ്യ വിൽപന കാരണം ജനങ്ങളുടെ ആരോഗ്യം അപകടത്തിലായിരിക്കുകയാണ്. കൂടാതെ സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. സർക്കാരിനും ജനങ്ങൾക്കും നല്ലത് മദ്യവിൽപനശാലകൾ വീണ്ടും തുറക്കുന്നതാണ്’ ഭാരത് സിംഗ് പറയുന്നു.

കൂടാതെ ആൽക്കഹോൾ കൊണ്ട് കൈ കഴുകിയാൽ കൊറോണ വൈറസ് പോകുമെങ്കിൽ തീർച്ചയായും ആൽക്കഹോൾ കുടിക്കുകയാണെങ്കിൽ തൊണ്ടയിലെ കൊറോണ വൈറസ് നശിക്കുമെന്നും എംഎൽഎ. ‘ആൽക്കഹോൾ ഉപയോഗിച്ച് കൈകഴുകുമ്പോൾ കൊറോണ വൈറസ് നശിക്കുമെന്നത് പോലെ, മദ്യം കഴിക്കുന്നതിലൂടെ തൊണ്ടയിലെ വൈറസിനെയും നശിപ്പിക്കാം. അത് വ്യാജമദ്യം കുടിക്കുന്നതിനേക്കാൾ നല്ലതാണ്’ ഇന്നലെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ
എംഎൽഎ പറയുന്നു.

രാജസ്ഥാൻ സർക്കാർ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനമായി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. കൂടാതെ ബിയർ ഉൾപ്പെടെയുള്ളവയുള്ളതിന്റെയും തീരുവ 45 ശതമാനമായി ഉയർത്തിയതിന്റെ അടുത്ത ദിവസമാണ് ഭാരത് സിംഗ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

Story highlights-MLA writes to rajasthan cm for reopening bars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here