മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം; കോഴിക്കോട് എൻഐഎ റെയ്ഡ്

മാവോയിസ്റ്റ് സാന്നിധ്യമെന്ന സംശയത്തിൽ കോഴിക്കോട് എൻഐഎ റെയ്ഡ്. ചെറുകുളത്തൂര്‍ പരിയങ്ങാട് ഭാഗത്താണ് എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായി വിവരമുണ്ട്.

പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലനേയും താഹയേയും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് സൂചനയുണ്ട്. കേസിൽ രണ്ട് ദിവസം മുമ്പാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍, സി പി ഉസ്മാന്‍ എന്നിവര്‍ക്കെതിരെ യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top