പാകിസ്താനിൽ പെട്രോൾ ലിറ്ററിന് 15 രൂപ കുറച്ചു

പാകിസ്താനിൽ പെട്രോളിന് വില ലിറ്ററിന് 15 രൂപ കുറച്ചതായി പാക് മാധ്യമം ഡൗണിന്റെ റിപ്പോർട്ട്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിവ് ഉണ്ടായതിനെ തുടർന്നാണ് വില കുറച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കാൻ ഓയിൽ- ഗ്യാസ് വില നിർണയ അതോറിറ്റി ശുപാർശ നൽകിയിരുന്നു. ഈ ശുപാർശ പാകിസ്താന്‍ സർക്കാർ അംഗീകരിച്ചുവെന്നാണ് വിവരം. ഇന്ന് മുതൽ പുതുക്കിയ വില നിലവിൽ വരും.
പെട്രോൾ വില 75.90 ആയി പുനർനിശ്ചയിക്കാനായിരുന്നു ഓയിൽ- ഗ്യാസ് വിലനിർണയ അതോറിറ്റിയുടെ ശുപാർശ. 21.4 രൂപ കുറക്കണമെന്നായിരുന്നു ശുപാർശ ചെയ്തത്. സർക്കാർ പുതിയ വില നിശ്ചയിച്ചത് അന്താരാഷ്ട്ര നാണയ നിധിയുമായി കൂടിയാലോചിച്ചിട്ടാണ്.
പുതിയ നിരക്കനുസരിച്ച് പെട്രോൾ വില ലിറ്ററിന് 15 രൂപ താഴ്ന്ന് 81.58 രൂപയിലേക്കെത്തി. നികുതി നിരക്ക് കൂട്ടിയിട്ടുണ്ട്. ലിറ്ററിന് 5.68 രൂപയാണ് നികുതിയിൽ വർധന ഏർപ്പെടുത്തിയിരിക്കുന്നത്. ഹൈ സ്പീഡ് ഡീസൽ വില 27. 14 രൂപ കുറച്ചു. 80.10 രൂപയാണ് പുതിയ വില. നികുതി 6.79 രൂപ ഡീസലിനും കൂട്ടിയിട്ടുണ്ട്. ലോക്ക് ഡൗണിൽ ഉപയോഗം കുറഞ്ഞതിനാലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില ആഗോളതലത്തിൽ തന്നെ കുറഞ്ഞത്.
Story highlights-pakisthan petrol price dropped 15 rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here