റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മെയ് നാല് മുതലുള്ള ഇളവുകള്‍ ഇങ്ങനെ

രാജ്യത്ത് മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടിയത്. അതേസമയം, റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളിലായി ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഇളവുകളും മെയ് നാലുമുതലാകും പ്രാബല്യത്തില്‍ വരിക
ലോക്ക്ഡൗണ്‍ പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
– പൊതുഗതാഗതത്തിനും വിമാന സര്‍വീസിനും വിലക്ക് തുടരും
– വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും
– കോച്ചിംഗ് സെന്ററുകള്‍ അടഞ്ഞുകിടക്കും
– അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല
– റെയില്‍, മെട്രോ, വ്യോമ ഗതാഗതം അനുവദിക്കില്ല
– വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴുമണിവരെ പുറത്തിറങ്ങരുത്
– അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ പുറത്തിറങ്ങാം
– മാളുകളും തിയറ്ററുകളും ജിമ്മുകളും അടഞ്ഞുകിടക്കും
– രാഷ്ട്രീയ, മത, സാമുദായിക ചടങ്ങുകള്‍ക്ക് വിലക്ക് തുടരും
– പൊതു ആഘോഷങ്ങള്‍ പാടില്ല
– ആള്‍ക്കൂട്ടം അനുവദിക്കില്ല
– ഗര്‍ഭിണികള്‍, 65 നു മുകളില്‍ പ്രായമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ വീടുകളില്‍ തന്നെ തുടരണം
– ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും
– ചരക്ക് ഗതാഗതം അനുവദിക്കും
റെഡ്‌സോണിലെ മാര്‍ഗനിര്‍ദേശങ്ങള്‍
– അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും
– പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് അനുമതി
– ഐടി അനുബന്ധ സേവനങ്ങള്‍, ഡാറ്റാ കോള്‍ സെന്റര്‍ എന്നിവയ്ക്ക് അനുമതി
– കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് അനുമതി
– സ്വകാര്യ സെക്യൂരിറ്റി സേവനങ്ങള്‍, സ്വയം തൊഴില്‍ സേവനങ്ങള്‍ എന്നിവയ്ക്ക് അനുമതി
– ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍ എന്നിവയ്ക്ക് അനുമതിയില്ല
– ഷോപ്പിംഗ് മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല
– മരുന്ന്, അവശ്യസാധന നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
– എല്ലാ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലം പാലിച്ച്
– പൊതുഗതാഗതം പാടില്ല. ഓട്ടോ, ടാക്‌സി, ക്യാബുകള്‍ എന്നിവയ്ക്ക് വിലക്ക്
– ജില്ലകള്‍ക്കുള്ളിലും പുറത്തേക്കും ബസുകള്‍ക്ക് അനുമതിയില്ല
(ഇളവുകള്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ബാധകമല്ല)
ഓറഞ്ച് സോണിലെ മാര്‍ഗനിര്‍ദേശങ്ങള്‍
– ഡ്രൈവറും ഒരു യാത്രക്കാരനുമുള്ള ടാക്‌സികള്‍ക്ക് അനുമതി
– അന്തര്‍ ജില്ലാ യാത്രകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം
– നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് യാത്രക്കാര്‍ക്ക് അനുമതി
– ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യാം
ഗ്രീന്‍ സോണിലെ മാര്‍ഗനിര്‍ദേശങ്ങള്‍
– ദേശീയ തലത്തില്‍ നിയന്ത്രണമുള്ളവ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
– 50 ശതമാനം യാത്രക്കാരുമായി ബസ് സര്‍വീസുകള്‍
– 50 ശതമാനം ജീവനക്കാരുമായി ബസ് ഡിപ്പോകള്‍ക്ക് പ്രവര്‍ത്തിക്കാം
Story Highlights: coronavirus, india, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here