റഷ്യയിലെ പ്രധാനമന്ത്രിക്ക് കൊവിഡ്

റഷ്യയിൽ പ്രധാനമന്ത്രിക്ക് കൊവിഡ്. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി നടത്തിയ വിഡിയോ കോൺഫ്രൻസിനിടയിലാണ് റഷ്യൻ പ്രധാനമന്ത്രി താൻ കൊവിഡ് പോസിറ്റീവ് ആണെന്ന കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി ഇപ്പോൾ ഐസൊലേഷനിലാണ്. പകരം ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലോസോവ് താത്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന കോർഡിനേറ്റിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആന്ദ്രേ ബെലോസോവിനെ ആക്ടിംഗ് പ്രധാനമന്ത്രി ആക്കിയുള്ള ഉത്തരവിൽ പ്രസിഡന്റ് ഒപ്പ് വച്ചു. ഒരു ലക്ഷത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ച രാജ്യത്ത് ആയിരത്തിലധികം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
russian prime minister covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here