സൈക്കിള്‍ തത്കാലം വേണ്ട; എലിസബത്തിന്‍റെ ചില്ലറത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക്

സൈക്കിള്‍ വാങ്ങാന്‍ വേണ്ടി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുമ്പോള്‍ എലിസബത്തിന് പുതിയ സൈക്കിള്‍ കിട്ടിയതിലും സന്തോഷമായിരുന്നു. സൈക്കിള്‍ പിന്നീടായാലും വാങ്ങാം. ഇപ്പോള്‍ എന്‍റെ കാശ് പാവപ്പെട്ടവര്‍ക്കുവേണ്ടി നൽകുകയാണെന്ന് രണ്ടാം ക്ലാസുകാരി പറഞ്ഞു. സൈക്കിൾ വാങ്ങാൻ വേണ്ടി സ്വരുക്കൂട്ടിയ പണം കോട്ടയം ജില്ലാ കളക്ടർക്കാണ് എലിസബത്ത് കൈമാറിയത്.

മാതാപിതാക്കള്‍ പലപ്പോഴായി നല്‍കിയ പണം സൂക്ഷിച്ചിരുന്ന എലിസബത്ത് 2002 രൂപയുടെ തുട്ടുകളാണ് ഇന്നലെ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് കൈമാറിയത്. വില്ലൂന്നി പിണഞ്ചിറയില്‍ സുനില്‍ ഫിലിപ്പ് തോമസിന്‍റെ മകളായ എലിസബത്ത് പുതുപ്പള്ളി എറികാട് സര്‍ക്കാര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Story highlights-chief minister relief fund,kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top