സക്കാത്തിനായി വീടുകൾ കയറിയിറങ്ങരുത്: കെ ടി ജലീൽ

റംസാൻ മാസം തുടങ്ങിയതിനാൽ സക്കാത്ത് കൈപ്പറ്റാൻ ആളുകൾ ആരും വീടുകളിലേക്ക് പോകരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. സക്കാത്ത് വിതരണത്തിലും നിലവിലെ സാഹചര്യമനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് കാര്യക്ഷമമായാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും കളക്ട്രേറ്റിൽ വച്ച് മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ സമൂഹവ്യാപനമുണ്ടോ എന്ന അറിയാൻ 300 പേരുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരിൽ നിന്ന് ഉൾപ്പെടെ സാമ്പിൾ ശേഖരിച്ച് നടത്തിയ ടെസ്റ്റുകളുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണ്. എന്നാലും ആരും ലോക്ക് ഡൗൺ തീരുന്നത് വരെ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മന്ത്രി. മലപ്പുറത്തേക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർക്കായി പരിശോധനാ സൗകര്യം അടക്കം ഒരുക്കിയിട്ടുണ്ടെന്നും തിരൂരിൽ നിന്ന് അന്യ സംസ്ഥാനത്തൊഴിലാളികൾക്കായുള്ള തീവണ്ടി ഇന്ന് പുറപ്പെടുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂർ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
Story highlights-k t jaleel about covid precation during ramzan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here