Advertisement

അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം ജോങ് ഉൻ

May 2, 2020
1 minute Read

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് 20 ദിവസങ്ങൾക്ക് ശേഷം പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. സഞ്ചിയോണിലുള്ള വളം ഫാക്ടറി പണി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. സഹോദരിക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് അദ്ദേഹം ഉദ്ഘാടനത്തിനെത്തിയത്.

കൊറിയൻ സെൻട്രൽ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സ്ഥാപനം നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു വാർത്ത.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ചർച്ചയ്ക്കായി ഏപ്രിൽ 11നാണ് അവസാനമായി കിം ജോങ് ഉന്നിനെ ലോകം കാണുന്നത്. തുടർന്ന് ഏപ്രിൽ 15 മുതൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു.

Story Highlights- kim jong un,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top