ഒരാഴ്ചയായി അടഞ്ഞുകിടന്ന കോട്ടയം ചന്ത ശുചീകരണത്തിനായി തുറന്നു

ലോഡിംഗ് തൊഴിലാളിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച്ചയായി അടഞ്ഞു കിടക്കുന്ന കോട്ടയം ചന്ത വൃത്തിയാക്കാനായി തുറന്നു. രണ്ട് മണിക്കൂറാണ് കടകൾ ശുചിയാക്കാൻ അനുമതി നൽകിയത്. പഴം പച്ചക്കറി വ്യാപാരികൾക്കാണ് അടച്ചിടൽ മൂലം വൻ നഷ്ടമുണ്ടായത്.
കഴിഞ്ഞ മാസം 23 നാണ് മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഫലം പുറത്തു വന്നയുടൻ അധികൃതർ ചന്ത പൂർണമായും അടച്ചു. വൃത്തിയാക്കാനും, പഴകിയ സാധനങ്ങൾ ഒഴിവാക്കാനും അനുമതി നൽകണമെന്ന വ്യാപാരികളുടെ അപേക്ഷ പരിഗണിച്ചാണ് രണ്ടു മണിക്കൂർ നേരത്തേക്ക് അധികൃതർ ചന്ത തുറന്നു നൽകിയത്.
ചുമട്ടുതൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 കണ്ടെത്താനായത്. ഗുരുതര സാഹചര്യം ഇല്ലാത്തതിനാൽ തിങ്കളാഴ്ചയോടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവുമോ എന്ന ആലോചനയിലാണ് ജില്ലാഭരണകൂടം.
Story highlights- Kottayam market,opened for cleaning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here