Advertisement

പിഎം കെയർ ഫണ്ടിനെ ഓഡിറ്റിന് വിധേയമാക്കണം: പ്രിയങ്കാ ഗാന്ധി

May 2, 2020
Google News 2 minutes Read

പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിനെ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കൊവിഡ് പരന്നുകൊണ്ടിരിക്കെയാണ് സാഹചര്യത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കെയർ ഫണ്ട് രൂപീകരിച്ചത്. ഉത്തർപ്രദേശിലെ ബദോഹി ജില്ലാ മജിസ്‌ട്രേറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവ് പ്രകാരം ഫണ്ടിനായി എല്ലാ ഉദ്യോഗസ്ഥരും 100 രൂപ വീതം നൽകണമെന്നാണ് നിർദേശമെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ ഗവൺമെന്റിനും ജനങ്ങൾക്കുമിടയിൽ സുതാര്യത നല്ലതാണെന്നും അതിനാൽ ഓഡിറ്റ് വേണമെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഉത്തരവിന്റെ ചിത്രവും ട്വീറ്റിനൊപ്പം പ്രിയങ്കാ ഗാന്ധി പങ്കുവച്ചിട്ടുണ്ട്.

‘ഈ സമയത്ത് ഒരു നിർദേശം മുന്നോട്ട് വയ്ക്കുന്നു. റേഷനും വെള്ളത്തിനും പണത്തിനും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അതിനിടയിൽ സാധാരണക്കാരിൽ നിന്ന് 100 രൂപ വീതം സർക്കാർ പിരിക്കുന്നു. അതിനാൽ പി.എം കെയറിനെ കുറിച്ച് ഒരു സർക്കാർ ഓഡിറ്റ് ഉചിതമാണ്’,പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മാർച്ച് 28നാണ് കേന്ദ്ര സർക്കാർ പിഎം കെയർ ഫണ്ടിന്റെ ആശയവുമായി രംഗത്തെത്തിയത്. പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റ്വേഷൻസ് എന്നാണ് പൂർണ രൂപം. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ വേണ്ടിയാണ് പിഎം കെയർസ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.

കൂടാതെ ബാങ്കിൽ നിന്ന് 68,000 കോടി എടുത്ത് മുങ്ങിയ കള്ളന്മാരുടെ കടം എഴുതി തള്ളി. അതിനെ കുറിച്ചും അന്വേഷണം വേണമെന്നും പ്രിയങ്ക ട്വീറ്റിൽ പറയുന്നു.

 

priyanka gandhi, coronavirus, pm cares fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here