വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് കുടിശിക പൂര്‍ണമായി വിതരണം ചെയ്തു: മന്ത്രി എ കെ ബാലൻ

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുണ്ടായിരുന്ന 131 കോടി രൂപയുടെ ഇ-ഗ്രാന്‍റ്സ് സ്കോളര്‍ഷിപ്പ് അനുവദിച്ചതായി മന്ത്രി എ കെ ബാലൻ. 2020 മാര്‍ച്ച് 31 വരെ പട്ടികജാതി വികസന ഡയറക്ടറേറ്റില്‍ ലഭിച്ച ക്ലെയിമുകള്‍ ആണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ ചെലവുകള്‍, ഫീസ് എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കും സ്റ്റൈപ്പന്‍ഡ്, പോക്കറ്റ് മണി എന്നിവ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്കുമാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനന്തമായി അടഞ്ഞുകിടക്കുന്ന സ്ഥിതി തുടരാനാവില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിഡിഎഫ്, പിപിടി, വീഡിയോ ഫോര്‍മാറ്റുകളിലാണ് ഇവ ലഭ്യമാക്കുന്നത്. കൂടുതല്‍ വിഷയങ്ങള്‍ താമസിക്കാതെ അപ്‌ലോഡ് ചെയ്യുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Story highlights-Scholarship dues for students distributed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top