പത്തനംതിട്ടയിൽ നിന്ന് മടങ്ങാനൊരുങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചതായി കളക്ടർ

പത്തനംതിട്ടയിൽ നിന്ന് മടങ്ങാനൊരുങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു. തൊഴിലാളികളുടെ പട്ടിക രണ്ടു ദിവസത്തിനകം പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമായിരിക്കും മുൻഗണന നൽകുക.
ഔദ്യോഗിക കണക്കുകകൾ പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 16000 ത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് പത്തനംതിട്ടയിൽ പല മേഖലകളിലായി ജോലി ചെയ്യുന്നത്. ഇവരിൽ തിരികെ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ കണക്കെടുക്കുകയാണ് ജില്ലാ ഭരണകൂടം. മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും ജില്ലാ ഭരണകൂടം പട്ടിക തയാറാക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുമായിരിക്കും പട്ടികയിൽ മുൻഗണന നൽകുക.
അവസാന പട്ടിക പ്രകാരം മടങ്ങിപ്പോകുന്നവരുടെ എണ്ണം കണക്കിലെടുത്താകും ട്രെയിൻ പുറപ്പെടുന്ന റെയിൽവേ സ്റ്റേഷനുകൾ നിശ്ചയിക്കുക. ഇതിന് പുറമേ മടങ്ങാനാഗ്രഹിക്കുന്നവരിൽ കൂടുതൽ ആളുകൾ ഏത് സംസ്ഥാനത്ത് നിന്നാണെന്ന് നോക്കി ആ സ്ഥലത്തേക്കായിരിക്കും ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെടുക.
Story highlights-The collector has begun the survey of other state workers who are returning from Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here