ചടങ്ങുകൾ മാത്രമായി ഇക്കുറി തൃശൂർ പൂരം

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗജവീരന്മാരും വാദ്യഘോഷങ്ങളും ആർപ്പുവിളികളുമില്ലാതെയാണ് പൂരം ദിനം കടന്നുപോകുക. ചരിത്രത്തിലാദ്യമായി ക്ഷേത്രത്തിനകത്ത് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾ മാത്രമാണ് പൂരദിനത്തിൽ നടക്കുക.

എല്ലാവർഷവും പൂരാസ്വാദകരെ ആവേശത്തിലാഴ്ത്തിയ ദൃശ്യ ശ്രാവ്യ വിസ്മയം ഇത്തവണ ഓർമ്മകളിൽ മാത്രം. 36 മണിക്കൂർ നീണ്ട പൂരത്തിന് തുടക്കം കുറിച്ച് കണിമംഗലവും.  തെക്കോട്ടിറക്കവും ദേശങ്ങൾ വിസ്മയങ്ങൾ ഒളിപ്പിച്ചുവെക്കുന്ന കുടമാറ്റവും വെടിക്കെട്ടും ഇക്കുറിയില്ല. തെക്കേ ഗോപുരനടയുടെ മുൻപിൽ മുഖാമുഖമായി ഗജവീരന്മാർ അണിനിരക്കില്ല.

ആയിരങ്ങളെ ആവേശത്തിലാറാടിക്കാതെ ഈ പൂരദിനം കടന്നു പോകും. കൊവിഡ് ഭീതിയുടെ പശ്ചാത്തത്തിൽ ചടങ്ങുകളിലൊതുങ്ങിയ തൃശൂർ പൂരം അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകും. സർക്കാർ നിർദേശങ്ങൾ പാലിച്ച് ഒരു പൂരക്കാലം. പൂരം ആസ്വാദകരെ സംബന്ധിച്ച് കാഴ്ചയുടെ വസന്തം കണ്മുന്നിലെത്താനുള്ള ഒരു വർഷം നീണ്ട കാത്തിരിപ്പിനും തുടക്കമാകും.

Story highlights-Thrissur Pooram this year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top