തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് പുറപ്പെടും

തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടും. 1,200 പേരുമായി ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് തിരുവനന്തപുരം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.വൈദ്യ പരിശോധനയും ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയാക്കിയ ശേഷമാകും ഇവരെ അയക്കുക.

എന്നാൽ, രോഗലക്ഷണമുള്ളവരെ അയക്കില്ല. പരിശോധനയ്ക്കും രജിസ്‌ട്രേഷനുമായി പൊലീസ്, ആരോഗ്യ പ്രവർത്തകർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തുന്നുണ്ട്. ഉച്ചയോടെ നടപടികൾ പൂർത്തിയാകുമെന്നും കളക്ടർ പറഞ്ഞു.

Story highlight: Train from Thiruvananthapuram to other state workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top