തെച്ചിക്കൊട്ടുകാവ് രാമചന്ദ്രനും, പെരുവനം കുട്ടൻമാരാർ ഒരുക്കിയ മേളവിസമയവും; പൂരപ്പൊലിമ സ്റ്റുഡിയോയിലെത്തിച്ച് ട്വന്റിഫോർ; വീണ്ടും കാണാം

പൂരപ്പൊലിമ സ്റ്റുഡിയോയിലെത്തിച്ച് വിസമയം തീർത്ത് ട്വന്റിഫോർ. ലോകചരിത്രത്തിലാദ്യമായാണ് തൃശൂർ പൂരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ടെലിവിഷൻ ചാനൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 8.30ന് തുടങ്ങിയ തത്സമയ പരിപാടി യൂട്യബ്, ഫേസ്ബുക്ക് അടക്കമുള്ള ഓൺലൈൻ പ്ലാറ്റഫോമുകളിലൂടെ മാത്രം കണ്ടത് പതിനായിരക്കണക്കിന് പ്രേക്ഷകരാണ്. വൈക്കീട്ട് 3.30നാണ് പുനഃസംപ്രേഷണം.
കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ മേളങ്ങളും ആളും ആരവവുമില്ലാതെയാണ് തൃശൂരിൽ പൂരം നടക്കുന്നത്. ചരിത്രത്തിലാദ്യമായി തൃശൂർ പൂരം ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമായി ചുരുങ്ങി. പൂരത്തിന് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങ് മാത്രമാകും ഉണ്ടാകുക. കേരളത്തിന്റെ മുഖമുദ്രയായ തൃശൂർ പൂരം ഇല്ലാത്തതിന്റെ വിഷമത്തിലാണ് ലോകമെമ്പാടുമുള്ള പൂരപ്രേമികൾ. തൃശൂർ പൂര വിളംബര ദിനത്തിലും വിജനമായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയുടെ മുൻവശം കുറച്ചൊന്നുമല്ല നമ്മുടെ ഉള്ളുലച്ചത്. ഈ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് തൃശൂർ പൂരാനുഭവം സമ്മാനിച്ചിരിക്കുകയാണ് ട്വന്റിഫോർ.
ടെലിട്രാൻസ്‌പോർട്ടിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, മേളപ്പെരുമയിൽ ലോകപ്രശ്‌സതനായ പെരുവനം കുട്ടൻമാരാരും ട്വന്റിഫോർ സ്റ്റുഡിയോ ഫ്‌ളോറിൽ എത്തി. ഒപ്പം തൃശൂർ പൂരം ഓർമകൾ പങ്കുവച്ച് സ്റ്റീഫൻ ദേവസി അടക്കമുള്ള പ്രമുഖരും പങ്കെടുത്തു.
Story Highlights- Thrissur Pooram, Augmented Reality Technology,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here