രാജ്യത്ത് കൊവിഡ് ബാധിതർ 40,000 കടന്നു; 24 മണിക്കൂറിനിടെ 83 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. 40,263 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 83 പേർ മരിക്കുകയും ചെയ്തു. 1,306 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് ദുരന്തം വിതച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 521 പേർക്ക് ജീവൻ നഷ്ടമായി. 2000 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഗുജറാത്തിൽ 5,055 പേർക്കും തമിഴ്നാട്ടിൽ 2,757 പേർക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ 4,122 പേർക്കും ആന്ധ്രാപ്രദേശിൽ 1,583 പേർക്കും ഉത്തർപ്രദേശിൽ 2,626 പേർക്കും രോഗം കണ്ടെത്തി. ജമ്മു കശ്മീരിൽ ഞായറാഴ്ച 35 പേർക്കൂ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 701 ആയി.
read also: രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ നാളെ മുതൽ; നിയന്ത്രണങ്ങൾ തുടരും
അതേസമയം, ലൊകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. 35,06,399 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2,45,193 പേർ മരിച്ചു. ഏറ്റവും അധികം രോഗബാധിതർ അമേരിക്കയിലാണ്. 11,60,996 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
story highlights- corona virus, india, maharashtra, gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here