Advertisement

രാജ്യത്ത് കൊവിഡ് മരണം 1,301 ആയി ഉയർന്നു; 10631 പേർ രോഗമുക്തരായി

May 3, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,301 ആയി ഉയർന്നു. ഇതുവരെ രോഗം ബാധിച്ചത് 39,980 പേർക്കാണ്. രാജ്യത്താകെ ചികിത്സയിലുള്ളത് 28,064 പേർ. 10631 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 2644 പോസിറ്റീവ് കേസുകളും 83 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീസ് കേസുകളിൽ 26 ശതമാനം പേർ രോഗമുക്തരാകുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 384 മരണവും 3 മരമവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ മാത്രം 4122 കൊവിഡ് ബാധിതരാണുള്ളത്. ഗുജറാത്തിൽ 5054 പോസിറ്റീസ് കേസുകളും 262 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 333 പോസിറ്റീവ് കേസുകളും 26 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗം പോസിറ്റീസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് അഹമ്മദാബാദിലാണ്.

അതേസമയം, കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു. തമിഴ്‌നാട്ടിലെ ഏക ഗ്രീൻ സോൺ ജില്ലയായ കൃഷ്ണഗിരിയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. 231 പോസിറ്റീവ് കേസുകളിൽ 24 കേസുകൾ ചെന്നൈയിൽ നിന്നാണ്.

Story highlight: covid death toll rises to 1,301 in India 10631 people were sick

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here